നീലേശ്വരം: നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത (എലിവേറ്റഡ് ഹൈവേ) നിർമ്മിക്കണമെന്ന ശക്തമായ ആവശ്യവുമായി ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ മതസൗഹാർദ്ദ സമര ദിനം ആചരിച്ചു. ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ സംഘടിപ്പിച്ച പരിപാടി നാടിന്റെ വികസനത്തിനും യാത്രാസൗകര്യത്തിനുമായി വിവിധ മതവിഭാഗങ്ങളെ ഒന്നിച്ചണിനിരത്തി വലിയ ജനപങ്കാളിത്തത്തോടെയാണ് നടന്നത്.
ചടങ്ങിൽ ജനകീയ സമര സമിതി ചെയർമാൻ ടി. സി. വി. ശ്രീനാഥ് ശശി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡി. രാജൻ സ്വാഗതം ആശംസിച്ചു.
തുടർന്ന് നടന്ന കൂട്ടായ്മയിൽ വിവിധ മതമേലധ്യക്ഷന്മാരും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും പങ്കുചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സ്വാമി ബ്രഹ്മസ്വരൂപാനന്ദപുരി, സി. എസ്. ഐ. ജ്യോതി ചർച്ച് വികാരി റവ. ഫാദർ സുബീഷ് മാത്യു, മന്ദംപുറം പള്ളി ഇമാം യൂസഫ് ഫാളിലി എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ സമരത്തിന്റെ മുൻനിരയിൽ തങ്ങളുടെ പൂർണ്ണ സാന്നിധ്യമുണ്ടാകുമെന്നും ആവശ്യമെങ്കിൽ നിരാഹാര സമരത്തിന്റെ ഭാഗമാകാൻ പോലും തയ്യാറാണെന്നും മതമേലധ്യക്ഷന്മാർ ഒരേ സ്വരത്തിൽ വ്യക്തമാക്കി.
ചെറുവത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് മലപ്പിൽ സുകുമാരൻ, കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ എൻ.കെ. സീമ, നീലേശ്വരം നഗരസഭാ മുൻ കൗൺസിലർ കെ. സൈനുദ്ദീൻ, സമര സമിതി ട്രഷറർ മഹമ്മൂദ് കോട്ടായി, വൈസ് ചെയർമാൻ രമേശൻ നായർ, കൺവീനർ പ്രകാശൻ കൊട്ടറ, സമര സമിതി അംഗങ്ങളായ രാജു രാമൂട്ടി, ജോൺ ഐമെൻ, ഹമീദ് തൃക്കരിപ്പൂർ, എൻ.വി. പ്രഭു, രാജേന്ദ്രൻ കോറോത്ത്, സി.എം. അശോക് കുമാർ, സുമിത നീലേശ്വരം, മധുസൂദനൻ, പത്മരാജൻ ഐങ്ങോത്ത്, വിജയൻ പാലായി, ഹരീഷ് പി.പി., ഗോപാലകൃഷ്ണൻ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.














Leave a Reply