മഞ്ചേശ്വരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മീഞ്ച കളായി അട്‌ക്ക കൊളച്ചെപ്പു സ്വദേശി ഹുസൈൻ എന്ന മുഹമ്മദ് ഹുസൈനെ (32) ആണ് പോലീസ് പിടികൂടിയത്.
പോലീസിന്റെ റെയ്ഡിനിടയിലാണ് ഇയാൾ മയക്കുമരുന്നുമായി പിടിയിലായത്. അറസ്റ്റിലായ മുഹമ്മദ് ഹുസൈൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ നിലവിൽ അക്രമം, സംഘട്ടനം, കഞ്ചാവ്, അബ്‌കാരി തുടങ്ങിയ കേസുകൾ നിലവിലുണ്ട്.
കൂടാതെ, കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് ഇയാൾക്കെതിരെ ഒരു എൽപി (LP) കേസും മൂന്ന് വാറണ്ട് കേസുകളും നിലനിൽക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *