കാസർകോട്: കുമ്പള ശാന്തിപ്പള്ളത്ത് ചെങ്കൽ ലോറി അപകടം. ബദിയടുക്ക ഭാഗത്തുനിന്ന് ചെങ്കല്ലുമായി വരികയായിരുന്ന ലോറിയാണ് ശാന്തിപ്പള്ളത്തെ അപകടം പതിയിരിക്കുന്ന വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്. ലോറി റോഡിൻറെ മധ്യത്തിൽ മറിഞ്ഞതോടെ അതിലുണ്ടായിരുന്ന ചെങ്കല്ലുകൾ പൂർണ്ണമായും റോഡിൽ ചിന്നിചിതറി വീഴുകയായിരുന്നു.
സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്ന ഇടമാണ് ശാന്തിപ്പള്ളത്തെ ഈ വളവ്. ചെങ്കല്ലുകൾ റോഡിലാകെ നിരന്നതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. എന്നാൽ അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ഒത്തൊരുമയോടെ രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങി.
നാട്ടുകാരുടെ സംയോജിതമായ ഇടപെടലാണ് വലിയൊരു ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്. റോഡിൽ വീണ ചെങ്കല്ലുകൾ നാട്ടുകാർ ചേർന്ന് അതിവേഗം നീക്കം ചെയ്യുകയും റോഡ് ഗതാഗതയോഗ്യമാക്കുകയും ചെയ്തു. നാട്ടുകാരുടെ ഈ മാതൃകാപരമായ പ്രവർത്തനത്തെ യാത്രക്കാരും അധികൃതരും അഭിനന്ദിച്ചു.
കുമ്പള ശാന്തിപ്പള്ളത്ത് ചെങ്കൽ ലോറി മറിഞ്ഞു: ചെങ്കല്ലുകൾ റോഡിൽ ചിതറി; കൈകോർത്ത് നാട്ടുകാർ, ഗതാഗത തടസ്സം നീക്കി













Leave a Reply