കുണ്ടംകുഴിയില്‍ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു

കുണ്ടംകുഴി: കുണ്ടംകുഴി ബസാറിലെ പ്രധാന റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടത് നാട്ടുകാരെയും വ്യാപാരികളെയും ആശങ്കയിലാക്കുന്നു. കുണ്ടംകുഴി ടൗണിന്റെ ഹൃദയഭാഗത്ത്, റേഷന്‍ കടയ്ക്ക് മുന്നിലായുള്ള റോഡിലാണ് വലിയ കുഴി രൂപപ്പെട്ടത്.

ഏകദേശം പത്ത് മീറ്ററോളം താഴ്ചയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തിരക്കേറിയ ടൗണിലെ പ്രധാന പാതയിലുണ്ടായ ഈ ഗര്‍ത്തം കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി നാട്ടുകാര്‍ ചേര്‍ന്ന് നിലവില്‍ കല്ലുകള്‍ നിരത്തി കുഴി താത്ക്കാലികമായി അടയാളപ്പെടുത്തി മൂടിയിരിക്കുകയാണ്. റോഡില്‍ പെട്ടെന്നുണ്ടായ ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്തി, അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *