കുംബഡാജെ – നാട്ടക്കൽ റോഡ് തകർന്നുതന്നെ; റോഡ് ഉപരോധവുമായി മുസ്ലിം ലീഗ്

ബദിയഡുക്ക: കുംബഡാജെ – പൊടിപ്പള്ള – ബെളിഞ്ച – നാട്ടക്കൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് റോഡ് ഉപരോധിച്ചു. ദീർഘനാളായി കുണ്ടും കുഴിയുമായി കിടക്കുന്ന ഈ പാതയിലൂടെയുള്ള യാത്ര ദുസ്സഹമായ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്.
റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും നേരത്തെ തന്നെ അധികൃതർക്ക് നിരവധി പരാതികൾ നൽകിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ ഉണ്ടാകാത്തതിനെത്തുടർന്നാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ റോഡ് ഉപരോധിച്ചത്.
മുസ്ലിം ലീഗ്, യൂത്ത് ലീഗ്, മറ്റ് പോഷക സംഘടനാ ഭാരവാഹികൾ സമരത്തിന് നേതൃത്വം നൽകുകയും സംസാരിക്കുകയും ചെയ്തു. റോഡിന്റെ അവസ്ഥയ്ക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *