മൊഗ്രാൽ പുത്തൂർ: മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പഞ്ചായത്ത് പരിധിയിൽ നിന്നും ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹജ്ജാജിമാർക്കായി പ്രാർത്ഥനാപൂർവ്വം യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. കല്ലങ്കയ് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന പ്രൗഢമായ പരിപാടി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. അൻവർ ചേരങ്കയ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മുഖ്യപ്രഭാഷണം നടത്തിയ എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ, ഹജ്ജ് യാത്രയുടെ ആത്മീയ പ്രാധാന്യത്തെക്കുറിച്ചും തീർത്ഥാടകർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും സംസാരിച്ചു. മുബാറക് മസ്ജിദ് ഖത്തീബ് അബ്ദുൽ റസാഖ് അബ്റാർ ഹജ്ജ് തീർത്ഥാടകർക്കായി പ്രത്യേക ക്ലാസ് എടുത്തു. ഇർഷാദ് പഞ്ചം, സലീം അക്കര, മൂസ ബാസിത്ത് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കളായ കെ. ബി. കുഞ്ഞാമു ഹാജി, അഡ്വ: ഫൈസൽ, എം. എ. നജീബ്, നൂറുദ്ദിൻ കോട്ടക്കുന്ന്, മുഹമ്മദ് കുന്നിൽ, എ. കെ. ഷാഫി, എം. എം. അസീസ്, ഷെഫീക് പീബീസ്, അബ്ബാസ് മൊഗർ എന്നിവർ സംബന്ധിച്ചു. വനിതാ പ്രതിനിധികളായി നജ്മ കാദർ, ആയിഷാ കല്ലങ്കയ്, ഷാഹില ഇമ്തീയാസ്, അർഫാന നജീബ്, ഫൗസിയ സൈനുദ്ധീൻ, മാഷിത മുഹമ്മദ് എന്നിവരും പരിപാടിയുടെ ഭാഗമായി.
കൂടാതെ എരിയാൽ മുഹമ്മദ്, പി. എം. ഗഫൂർ ഹാജി, എസ്. കെ. മുഹമ്മദാലി, കാദർ കടവത്ത്, സിദ്ദിഖ് ബള്ളൂർ, എസ്. എം. റഫീഖ് ഹാജി, കെ. ബി. അബൂബക്കർ എരിയാൽ, അഷ്‌റഫ്, ജമാൽ ബള്ളൂർ, ധർമപാലൻ എന്നിവരും സംഗമത്തിൽ സംബന്ധിച്ചു. സിദ്ദിഖ് ബേക്കൽ സ്വാഗതവും കരീം ചൗക്കി നന്ദിയും പറഞ്ഞു. വിശുദ്ധ മണ്ണിലേക്ക് തിരിക്കുന്ന ഹജ്ജാജിമാർക്ക് നാട്ടുകാരുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഹൃദ്യമായ യാത്രയയപ്പാണ് മൊഗ്രാൽ പുത്തൂരിൽ നൽകിയത്.













Leave a Reply