കാഞ്ഞങ്ങാട്: ജനങ്ങളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ജനാധിപത്യത്തെയും മതേതരത്വത്തെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കൂട്ടുപിടിച്ച് തകർത്തു കളയാമെന്നത് നരേന്ദ്ര മോദിയുടെ വെറുമൊരു വ്യാമോഹം മാത്രമാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
എസ്.ഐ.ആറിൽ വൻ അട്ടിമറിക്ക് കൂട്ടുനിന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് നേതാക്കളായ എം.സി. പ്രഭാകരൻ, ഹക്കീം കുന്നിൽ, രമേശൻ കരുവാച്ചേരി, ബാലകൃഷ്ണൻ പെരിയ, എ. ഗോവിന്ദൻ നായർ, അഡ്വ. കെ.കെ. രാജേന്ദ്രൻ, സാജിദ് മൗവ്വൽ, ബി.പി. പ്രദീപ്‌കുമാർ, മീനാക്ഷി ബാലകൃഷ്ണൻ, ടോമി പ്ലാച്ചേരി, ഡോ. കെ.വി. ശശിധരൻ, മാമുനി വിജയൻ, കെ.പി. പ്രകാശൻ, കെ.വി. സുധാകരൻ, ഗീതാ കൃഷ്ണൻ, വി.ആർ. വിദ്യാസാഗർ, ധന്യ സുരേഷ്, കെ. ബാലരാമൻ നമ്പ്യാർ, കെ. ഖാലിദ്, കെ. വാരിജാക്ഷൻ, പി. കുഞ്ഞിക്കണ്ണൻ, തോമസ് മാത്യു, ഉമേശൻ വേളൂർ, മധുസൂദനൻ ബാലൂർ, കെ.വി. വിജയൻ, മഡിയൻ ഉണ്ണികൃഷ്ണൻ, എം. രാജീവൻ നമ്പ്യാർ, ടി. ഗോപിനാഥൻ നായർ, കാർത്തികേയൻ പെരിയ, മിനി ചന്ദ്രൻ, പി. രാമചന്ദ്രൻ, എ. വാസുദേവൻ, ദിവാകരൻ കരിച്ചേരി, വി. ഗോപി, കെ.കെ. ബാബു, പ്രസാദ് ഒളവറ, പി.വി. ചന്ദ്രശേഖരൻ തുടങ്ങിയവർ സംബന്ധിച്ചു.














Leave a Reply