വിശ്വകർമ്മ ജയന്തി ദിനാചരണം: മാർപ്പനടുക്കയിൽ ബി.എം.എസിന്റെ നേതൃത്വത്തിൽ തൊഴിലാളി പ്രകടനവും പൊതുസമ്മേളനവും

മാർപ്പനടുക്ക: ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്) മുള്ളേരിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മാർപ്പനടുക്കയിൽ തൊഴിലാളി പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

മാർപ്പനടുക്കയിൽ നടന്ന പൊതുസമ്മേളനം ബി.എം.എസ് സംസ്ഥാന സമിതിയംഗം നാരായണൻ കോട്ടോടി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ എം.കെ. രാഘവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ആർ.എസ്.എസ് ബദിയടുക്ക ഖണ്ഡ് സേവാ പ്രമുഖ് കൃഷ്ണപ്രസാദ്, കുമ്പഡാജെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ യശോദ, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഗീതാ ബാലകൃഷ്ണൻ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. മേഖല സെക്രട്ടറി ആനന്ദ സി.എച്ച് സ്വാഗതവും, കുമ്പഡാജെ പഞ്ചായത്ത് സെക്രട്ടറി പ്രകാശ് ഉപ്പംഗള നന്ദിയും രേഖപ്പെടുത്തി.

പൊതുസമ്മേളനത്തിന് മുന്നോടിയായി നടന്ന തൊഴിലാളി പ്രകടനത്തിന് മേഖല ഭാരവാഹികളായ സദാശിവ, ഭാർഗ്ഗവി പാണ്ടി, വിനോദ് സി.എച്ച്, പ്രകാശ് മുളിയാർ, മോഹന താൽപ്പച്ചരി, ശോഭ അടുക്കം, രാമകൃഷ്ണ പൊടിപ്പള്ള, അപ്പോജി റാവു, കമല മാർപ്പനടുക്ക, അനിത മണിയൂർ, കുസുമ, ലക്ഷ്മി മാർപ്പനടുക്ക, സുജാത, നാരായണ പദ്മാർ, ചന്ദ്രൻ വിദ്യാഗിരി, ബാലൻ കൊളചെപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *