ബെദ്രംപള്ള സ്വദേശി മുഹമ്മദ് സിറാജിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പിഎച്ച്.ഡി

പെർള: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) എഞ്ചിനീയറിംഗ് ഗവേഷണത്തിൽ ബെദ്രംപള്ള സ്വദേശി മുഹമ്മദ് സിറാജ് ബി.ക്ക് ഡോക്ടറേറ്റ് (Ph.D). കർണാടക ബെളഗാവിയിലെ വിശ്വേശ്വരയ്യ സാങ്കേതിക സർവ്വകലാശാലയിൽ (VTU) നിന്നാണ് കമ്പ്യൂട്ടർ സയൻസ് ആൻ്റ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഈ ഉന്നത നേട്ടം സ്വന്തമാക്കിയത്.

വി.ടി.യു അഫിലിയേറ്റഡ് സ്ഥാപനമായ മംഗളൂരു പി.എ. എഞ്ചിനീയറിംഗ് കോളേജിലെ (PAEC) കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറും ഗവേഷണ മേൽനോട്ടക്കാരനുമായ ഡോ. സാഹിദ് അഹമ്മദ് അൻസാരിയുടെ കീഴിലായിരുന്നു ഗവേഷണം പൂർത്തിയാക്കിയത്.

ബെദ്രംപള്ളയിലെ അഹമ്മദ് ഹാജി – ആയിഷ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ് മുഹമ്മദ് സിറാജ്. ഈ അഭിമാന നേട്ടം കൈവരിച്ച ഇദ്ദേഹത്തിന് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും നാട്ടുകാരും ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *