മൊഗ്രാൽപുത്തൂർ: അംഗൻവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കുരുന്നുകൾക്ക് സ്നേഹസമ്മാനവുമായി വാർഡ് മെമ്പർ മാഷിദ മുഹമ്മദ്. പുത്തൻ പ്രതീക്ഷകളോടെയും കളിചിരികളോടെയും അംഗൻവാടിയിലേക്ക് എത്തിയ പുതിയ കൂട്ടുകാർക്ക് ‘കൂട്ടിന് ഞാനുമുണ്ട്’ എന്ന സ്നേഹസന്ദേശം പങ്കുവെച്ചാണ് മെമ്പർ സമ്മാനങ്ങൾ കൈമാറിയത്.
അറഫാത്ത് നഗർ അംഗൻവാടിയിൽ വെച്ചായിരുന്നു പ്രവേശനോത്സവവും സമ്മാനദാനവും സംഘടിപ്പിച്ചത്. ആദ്യമായി അക്ഷരമുറ്റത്തേക്ക് എത്തുന്ന കുട്ടികളുടെ ഭയവും അപരിചിതത്വവും മാറ്റാനും അവർക്ക് പ്രവേശനോത്സവം ഒരു മധുരമുള്ള ഓർമ്മയാക്കി മാറ്റാനും വാർഡ് മെമ്പറുടെ ഈ കരുതലിന് സാധിച്ചു.
ചടങ്ങിൽ അംഗൻവാടി ജീവനക്കാരും നാട്ടുകാരും സജീവമായി പങ്കെടുത്തു. രേഷ്മ ടീച്ചർ, മാഹിൻ കുന്നിൽ, ഫായിസ എന്നിവർ പരിപാടിയിൽ സംബന്ധിക്കുകയും കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു.













Leave a Reply