കാസർകോട്: അങ്കണവാടികളിൽ കുട്ടികൾക്കായി തയാറാക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് തയാറാക്കിയ പ്രത്യേക കൈപ്പുസ്തകം പ്രകാശനം ചെയ്തു. ജില്ലാതല ഭക്ഷ്യ ഉപദേശക സമിതി യോഗത്തിൽ വെച്ച് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് പ്രകാശനം നിർവഹിച്ചു. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ വി.എ. നിഷ മോൾക്ക് പുസ്തകം നൽകിയാണ് ചടങ്ങ് പൂർത്തിയാക്കിയത്.
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനായി, ഭക്ഷണം തയാറാക്കുന്ന ആദ്യഘട്ടം മുതൽ വിതരണം ചെയ്യുന്നത് വരെയുള്ള ഓരോ ഘട്ടത്തിലും കർശനമായി പാലിക്കേണ്ട മാനദണ്ഡങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ നിയമങ്ങളും നിർദേശങ്ങളും സാധാരണക്കാർക്കും അങ്കണവാടി ജീവനക്കാർക്കും വളരെ ലളിതമായി മനസ്സിലാക്കാനും ദൈനംദിന പ്രവർത്തനങ്ങളിൽ പ്രാവർത്തികമാക്കാനും സഹായിക്കുന്ന രീതിയിലാണ് ഈ കൈപ്പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.














Leave a Reply