ചൂലൂര്‍ സ്വദേശി വടക്കേതൊടികയില്‍ വീട്ടില്‍ അഭിനവി(19)നെയാണ് കുന്ദമംഗലം പോലിസ് പിടികൂടിയത്. കെഎംസിടി കോളജില്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനിയറിങിന് പഠിക്കുന്ന പ്രതി പൊക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയെന്നുമാണ് പരാതി.
പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ പ്രതി, വിവാഹ വാഗ്ദാനം നല്‍കി കോഴിക്കോട് സരോവരം പാര്‍ക്കിന് അടുത്തുള്ള അപ്പാര്‍ട്ടുമെന്റിലും പെരിങ്ങളത്തുള്ള സുഹൃത്തിന്റെ വീട്ടിലും വെച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായത് അറിഞ്ഞപ്പോള്‍ അതിജീവിതയുടെ വീട്ടുകാര്‍ പ്രതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. എന്നാല്‍ പ്രതിയും പ്രതിയുടെ വീട്ടുകാരും വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കുന്ദമംഗലം പോലിസ് ചൂലൂരില്‍ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുന്ദമംഗലം സബ്ബ് ഇന്‍സ്‌പെക്ടര്‍ ബാലു കെ അജിത്, എസ്‌സിപിഓമാരായ മനോജ്, ഗോകുല്‍ പ്രകാശ്, സിപിഓ നിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.














Leave a Reply