കാസർകോട്: പിതാവിനൊപ്പം കുളിക്കുന്നതിനിടെ മധുവാഹിനിപ്പുഴയിൽ വീണ എട്ടു വയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കല്ലക്കട്ട കടമ്പട്ടയിലെ അബ്ദുൽ റഹ്മാന്റെ മകൻ അബ്ദുല്ലയാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് മധുവാഹിനിപ്പുഴയിലെ കടമ്പട്ടയിൽ പിതാവും മകനും കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഉടൻ നാട്ടുകാർ പുഴയിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി കാസർകോട്ടെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടി മരണപ്പെട്ടത്.














Leave a Reply