ഗ്രന്ഥാലയത്തിന് സൗജന്യമായി സ്ഥലം നൽകിയ റിട്ട. എഞ്ചിനീയർ ഇ. മുഹമ്മദ് കുഞ്ഞിയെ ആദരിച്ചു

മൊഗ്രാൽ പുത്തൂർ: കാരുണ്യ പ്രവർത്തകനും റിട്ടയേർഡ് എഞ്ചിനീയറുമായ ഇ. മുഹമ്മദ് കുഞ്ഞിയെ കേരളപ്പിറവി ദിനത്തിൽ സന്ദേശം ഗ്രന്ഥാലയം പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചു. സന്ദേശം ഗ്രന്ഥാലയത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് സൗജന്യമായി സ്ഥലം വിട്ടുനൽകിയ വ്യക്തിയാണ് ഇ. മുഹമ്മദ് കുഞ്ഞി.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ ഇ. മുഹമ്മദ് കുഞ്ഞിയെ സ്നേഹാദരവ് നൽകി ആദരിച്ചു. ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.പി. ജിൽജിൽ, സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ്, സന്ദേശം സംഘടനാ പ്രസിഡണ്ട് പി.എ. മുഹമ്മദ് കുഞ്ഞി, സെക്രട്ടറി സലിം സന്ദേശം, ട്രഷറർ അഹമ്മദ് ചൗക്കി, ബഷീർ ചൗക്കി, സുലൈമാൻ തോരവളപ്പ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *