ന്യൂഡൽഹി: നവംബർ 1 മുതൽ, സപ്പോർട്ടിങ് മൊബൈൽ നെറ്റ്വർക്കുകളിൽ ലഭിക്കുന്ന ഇൻകമിങ് കോളുകളിൽ വിളിക്കുന്നയാളുടെ നമ്പറിനൊപ്പം പേരും പ്രദർശിപ്പിക്കും. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) പുറപ്പെടുവിച്ച പുതിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം വരുന്നത്.
പ്രധാന വിവരങ്ങൾ:
- സപ്പോർട്ടിങ് നെറ്റ്വർക്കുകൾ: പ്രാരംഭഘട്ടത്തിൽ 4G, അതിനേക്കാൾ ഉയർന്ന തലത്തിലുള്ള വയർലെസ് നെറ്റ്വർക്കുകളിലാണ് (സപ്പോർട്ടിങ് നെറ്റ്വർക്കുകൾ) ഈ സേവനം ലഭ്യമാകുക.
- സേവ് ചെയ്യാത്ത നമ്പറുകൾ: ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നാണ് കോൾ വരുന്നതെങ്കിൽ, വിളിക്കുന്നയാളുടെ ടെലികോം ഓപ്പറേറ്ററിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പേര് സ്ക്രീനിൽ കാണിക്കും.
- സേവ് ചെയ്ത കോൺടാക്റ്റുകൾ: ഉപയോക്താവിന്റെ ഫോണിൽ സേവ് ചെയ്തിട്ടുള്ള പേരുതന്നെയാകും തുടർന്നും കാണിക്കുക.
- അന്താരാഷ്ട്ര കോളുകൾ: വിദേശത്തുനിന്നുള്ള കോളുകൾ “International Call” എന്ന ലേബലോടെയാകും ഡിസ്പ്ലേ ചെയ്യുക.
- CLIR സൗകര്യം ഉപയോഗിക്കുന്നവർക്ക്: Calling Line Identification Restriction (CLIR) ആക്റ്റിവേറ്റ് ചെയ്തിട്ടുള്ള ഉപയോക്താക്കളുടെ പേരുകൾ പ്രദർശിപ്പിക്കില്ല.
















Leave a Reply