കുമ്പള: 68-ാമത് കുമ്പള ഉപജില്ലാ സ്കൂൾ കായിക മേളയ്ക്ക് കുമ്പള ഗവ. സീനിയർ ബേസിക് സ്കൂൾ (GSBS) വേദിയാകും. ഒക്ടോബർ 6, 7, 8, 9 തീയതികളിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. കായികമേളയുടെ സുഗമവും വിജയകരവുമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.
സംഘാടക സമിതി രൂപീകരണ യോഗം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അശോക് എം. അധ്യക്ഷത വഹിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, പഞ്ചായത്ത് അംഗങ്ങളായ രമേശ് ഭട്ട്, ഹമീദ് കൊയിപ്പാടി, സമീർ കുമ്പള, മൊയ്തീൻ അസീസ്, അലി കുമ്പള എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ വിജയകുമാർ പി. സ്വാഗതവും പി.ടി.എ പ്രസിഡന്റ് പ്രസാദ് നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികൾ:
- ചെയർമാൻ: വി.പി. അബ്ദുൽ ഖാദർ (കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
- വൈസ് ചെയർമാൻമാർ: ബൽക്കീസ് (പഞ്ചായത്ത് വൈസ് പ്രസിഡന്റ്), പ്രസാദ് കുമാർ (പി.ടി.എ പ്രസിഡന്റ്)
- ജനറൽ കൺവീനർ & ട്രഷറർ: അശോക് എം. (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ)
- കൺവീനർ: വിജയകുമാർ പി. (പ്രധാനാധ്യാപകൻ, ജി.എസ്.ബി.എസ്. കുമ്പള)
- ഓർഗനൈസിങ് സെക്രട്ടറി: അഹമ്മദ് ജുബൈർ
സബ് കമ്മിറ്റികൾ (ചെയർമാൻ, കൺവീനർ ക്രമത്തിൽ):
- മീഡിയ & പബ്ലിസിറ്റി: അഷ്റഫ് കർള (ചെയർമാൻ), രവി മുല്ലച്ചേരി (കൺവീനർ)
- ഭക്ഷണം: മഞ്ജുനാഥ ആൽവ (ചെയർമാൻ), ഹരീശ്വരൻ (കൺവീനർ)
- പ്രോഗ്രാം: അസീസ് കളത്തൂർ (ചെയർമാൻ), പ്രസൂതി പി.ടി. (കൺവീനർ)
- സ്വീകരണം: ബൽക്കീസ് (ചെയർപേഴ്സൺ), റസീന (കൺവീനർ)
- ക്രമസമാധാനം (Law & Order): അനൂപ് കൃഷ്ണ (കുമ്പള സി.ഐ – ചെയർമാൻ), മുസ്തഫ (കൺവീനർ)
- വെൽഫെയർ: ഫാത്തിമ ഇനാസ് ഫവാസ് (ചെയർപേഴ്സൺ), ശ്രീവിദ്യ (കൺവീനർ)
- ശബ്ദം, വേദി, പന്തൽ: രമേഷ് ഭട്ട് (ചെയർമാൻ), സുനോജ് (കൺവീനർ)
- മൈതാനം & ഉപകരണങ്ങൾ: ഹമീദ് കൊയിപ്പാടി (ചെയർമാൻ), സാജു വി.കെ. (കൺവീനർ)
- ട്രോഫി: എ.കെ. ആരിഫ് (ചെയർമാൻ), അബ്ദുൽ റഹിമാൻ റിയാസ് (കൺവീനർ)
- ടെക്നിക്കൽ: പൃഥ്വിരാജ് ഷെട്ടി (ചെയർമാൻ), പ്രിയ (കൺവീനർ)
- ഫിനാൻസ്: എം.പി. ഖാലിദ് (ചെയർമാൻ), പുഷ്പനാഥ് പി.കെ. (കൺവീനർ)













Leave a Reply