കേരള ഗ്രന്ഥശാലാ ദിനം: ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിൽ വിപുലമായ ആഘോഷം

മൊഗ്രാൽ പുത്തൂർ: കേരള ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഗ്രന്ഥാലയ അങ്കണത്തിൽ പതാക ഉയർത്തലും അക്ഷരദീപം തെളിയിക്കലും നടന്നു.

കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും കവിയുമായ എം.പി. ജിൽജിൽ പതാക ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കാസർകോടിന്റെ ജനപ്രിയ എഴുത്തുകാരൻ കെ.കെ. അബ്ദു കാവുഗോളിക്ക് കവി എം.പി. ജിൽജിൽ ഗ്രന്ഥാലയത്തിന്റെ സ്നേഹാദരവ് സമർപ്പിച്ചു.

ഗ്രന്ഥാലയം ട്രഷറർ അഹമ്മദ് ചൗക്കി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷുക്കൂർ ചൗക്കി, സംഘടനാ സെക്രട്ടറിമാരായ സലിം സന്ദേശം, ലൈബ്രേറിയൻ രമ്യ എൻ.കെ എന്നിവർ സംസാരിച്ചു.

ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സുലൈമാൻ തോരവളപ്പ് നന്ദിയും പറഞ്ഞു. ചടങ്ങിൽ ഗ്രന്ഥാലയ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *