മൊഗ്രാൽ പുത്തൂർ: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി യൂത്ത് ലീഗ് കുന്നിൽ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചു. പ്രദേശത്തെ നിർധനനായ ഒരു രോഗിക്ക് ശാഖാ കമ്മിറ്റി വീൽചെയർ നൽകി സഹായഹസ്തമേകി.
യൂത്ത് ലീഗ് നേതാക്കളിൽ നിന്നും പ്രമുഖ സാമൂഹിക പ്രവർത്തകൻ മാഹിൻ കുന്നിൽ രോഗിക്കായുള്ള വീൽചെയർ ഏറ്റുവാങ്ങി.
ചടങ്ങിൽ യൂത്ത് ലീഗ് ഭാരവാഹികളായ ഇർഫാൻ കുന്നിൽ, ജലാൽ വലിയവളപ്പ്, അഫ്രാസ് പി.എച്ച്, മനാഫ് കുന്നിൽ, സാദിക്ക് നെച്ചി, ഹുസൈൻ കൊക്കടം, ഫാറൂഖ്, അഹ്റാസ് തുടങ്ങിയവർ സംബന്ധിച്ചു.













Leave a Reply