കാസർകോട്: നഗരപരിധിയിലെ പ്രമുഖ സ്ഥാപനത്തിൽ കവർച്ച. നുള്ളിപ്പാടിയിൽ പ്രവർത്തിക്കുന്ന ‘സൽമാൻ ഹൗസ് ഓഫ് ബിൽഡിങ്ങ് മെറ്റീരിയൽസ്’ എന്ന കടയിലാണ് മോഷണം നടന്നത്. ഫാനുകളും ലൈറ്റുകളും അടക്കം ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.
കടയിലുണ്ടായിരുന്ന 150 ലൈറ്റുകൾ, നാല് ഫാനുകൾ, നാല് കിലോഗ്രാം തൂക്കം വരുന്ന ഇലക്ട്രിക് കേബിളുകൾ, ഇരുമ്പ് പൈപ്പുകൾ, ഡാമേജ് ലൈറ്റുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്‌ച രാവിലെ ജീവനക്കാർ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
തുടർന്ന് സ്ഥാപനത്തിന്റെ സൂപ്പർവൈസറായ നായന്മാർമൂല സ്വദേശി അബ്ബാസ് മുഹമ്മദ് കാസർകോട് ടൗൺ പോലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു.













Leave a Reply