പാണത്തൂർ: റാണിപുരത്തെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ സിപ്‌ലൈൻ (റോപ്‌വേ) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓപ്പറേറ്റർ മരിച്ചു. പനത്തടി ചാമുണ്ടിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (24) ആണ് മരണപ്പെട്ടത്.
ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. റാണിപുരത്തെ സിപ്‌ലൈൻ റോപ്‌വേ പ്രവർത്തിപ്പിക്കുന്നതിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസമാണ് സനൂപ് ഇവിടെ സിപ്‌ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ കയറി തൊട്ടടുത്ത ദിവസം തന്നെയുണ്ടായ ഈ വിയോഗം നാടിനെയും ബന്ധുക്കളെയും വലിയ കണ്ണീരിലാഴ്ത്തി.












Leave a Reply