തോളേനി: കരിന്തളം തോളേനിയിൽ കിനാനൂർ-കരിന്തളം സൈനികക്കൂട്ടായ്മ ഒരുക്കിയ യുദ്ധസ്മാരകത്തിന് സമീപം ഇക്കുറിയും കാഴ്ചയുടെ വസന്തം തീർത്ത് ചെണ്ടുമല്ലികൾ വിരിഞ്ഞു. 2025 മേയിൽ ഉദ്ഘാടനം ചെയ്ത യുദ്ധസ്മാരകത്തിന് സമീപമൊരുക്കിയ പൂന്തോട്ടത്തിലാണ് കണ്ണഞ്ചിപ്പിക്കുന്ന വർണങ്ങളിൽ ചെണ്ടുമല്ലിപ്പൂക്കൾ പൂത്തുലഞ്ഞുനിൽക്കുന്നത്.
ധീരസൈനികരുടെ ഓർമ പുതുക്കാനും ആദരമർപ്പിക്കാനുമായി വിവിധ പ്രദേശങ്ങളിൽനിന്നും പ്രമുഖ വ്യക്തിത്വങ്ങളും സ്കൂൾ വിദ്യാർഥികളുമെല്ലാം എത്തുന്ന ഇടമാണിത്. ചെണ്ടുമല്ലി വസന്തം കൂടിയായതോടെ മനോഹരമായ കാഴ്ചകൾ കാണാനും സെൽഫിയെടുക്കാനുമായി എത്തുന്നവരുടെ വലിയ തിരക്കാണ് ഇപ്പോൾ ഇവിടെ അനുഭവപ്പെടുന്നത്.
സൈനികക്കൂട്ടായ്മ ജോയിന്റ് സെക്രട്ടറി സുധാകരൻ സി. ബിരിക്കുളത്തിന്റെ നേതൃത്വത്തിലാണ് പൂന്തോട്ടമൊരുക്കിയത്. ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ കൂട്ടായ്മയ്ക്ക് പ്രസിഡന്റ് വസന്തൻ പി. തോളേനി, സെക്രട്ടറി ജോഷി വർഗീസ്, ട്രഷറർ പി.വി. ബിജു എന്നിവരാണ് നേതൃത്വം നൽകുന്നത്.












Leave a Reply