കാസർകോട്: മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി നിർമ്മിക്കുന്ന പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി സമാഹരിച്ച നാലാംഘട്ട ഫണ്ട് കൈമാറി. ഇതോടെ ആസ്ഥാന മന്ദിര നിർമ്മാണത്തിനായി മണ്ഡലം കമ്മിറ്റി കൈമാറിയ ആകെ തുക 27 ലക്ഷം രൂപയായി ഉയർന്നു.
ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറിയും യു.എ.ഇ കെ.ഡി.എം.എൽ ചെയർമാനുമായ യഹ്യാ തളങ്കര, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും കാസർകോട് എം.എൽ.എയുമായ കല്ലട്ര മാഹിൻ ഹാജിക്ക് തുക കൈമാറി. യഹ്യാ തളങ്കരയുടെ വസതിയിൽ വെച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
ജില്ലാ ആസ്ഥാന മന്ദിരം കാസർകോട് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ സംഘടനാ ചരിത്രത്തിന്റെയും ഭാവി പ്രവർത്തനങ്ങളുടെയും പ്രധാന കേന്ദ്രമായി മാറുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കല്ലട്ര മാഹിൻ എം.എൽ.എ പറഞ്ഞു. മന്ദിര നിർമ്മാണത്തിൽ പ്രവാസി സംഘടനകളും പ്രവർത്തകരും നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് കാസർകോട് ജില്ലാ ആസ്ഥാന മന്ദിരത്തിനായുള്ള യു.എ.ഇ തല ഫണ്ട് ശേഖരണ ക്യാമ്പയിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, മണ്ഡലത്തിന് കീഴിലെ വിവിധ പഞ്ചായത്ത്-മുനിസിപ്പൽ കമ്മിറ്റികളുടെ സഹകരണത്തോടെയാണ് തുക സമാഹരിച്ചത്. മികച്ച സംഘാടനത്തിലൂടെ ഫണ്ട് സമാഹരണത്തിൽ പങ്കാളികളായ കീഴ്ഘടകങ്ങളെ യഹ്യാ തളങ്കര അഭിനന്ദിച്ചു.
ചടങ്ങിൽ മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി ഹസ്ക്കർ ചൂരി സ്വാഗതം ആശംസിച്ചു.
ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ തൊട്ടി, മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇക്ബാൽ, ദുബൈ കെ.എം.സി.സി ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, സഫ്വാൻ അണങ്കൂർ, ദുബൈ കെ.എം.സി.സി കാസർകോട് മുനിസിപ്പൽ ഭാരവാഹികളായ അൻവർ സാജിദ് സെയിലർ, സർഫ്രാസ് പട്ടേൽ, ഹനീഫ് അണങ്കൂർ, അൻവർ പള്ളം, ഹാരിസ് കച്ചേരി, മൻസൂർ മല്ലം എന്നിവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം വൈസ് പ്രസിഡന്റ് സുഹൈൽ കോപ്പാ നന്ദി രേഖപ്പെടുത്തി.













Leave a Reply