പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്‌മീരിലെ മുസാഫറാബാദിൽ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. അജ്ഞാതരുടെ വെടിയേറ്റാണ് ഹംസ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. നിരവധി തവണ ഇയാൾക്ക് വെടിയേറ്റു. സംഭവ സ്ഥത്തുതന്നെ ഹംസ മരിച്ചതായാണ് വിവരം. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

2019 ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായിരുന്നു ഹംസ ബുർഹാൻ.

അർജുമന്ത് ഗുൽസാർ ദർ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. പാകിസ്താനിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു എന്നാണ് ഇയാൾ പറഞ്ഞിരുന്നത്. 2022ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമായിരുന്നു ബുർഹാനെ ഭീകരനായി പ്രഖ്യാപിച്ചത്.

2019 ഫെബ്രുവരി 14 നായിരുന്നു പുൽവാമയിൽ ഭീകരാക്രമണം നടന്നത്. ഇന്ത്യൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ 40 ലധികം സൈനികർ കൊല്ലപ്പെട്ടിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *