തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനം: ധനസഹായം പ്രഖ്യാപിച്ച് എം എ യൂസഫ് അലി

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ അപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് വ്യവസായി എം എ യൂസഫ് അലി. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷ രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലാ കളക്ടര്‍ വഴി സഹായം കൈമാറും. നേരത്തേ കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ടി എസ് കല്യാണരാമനും അപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നായിരുന്നു കല്യാണരാമന്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *