ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ

ടെല്‍ അവീവ്: ഇറാനുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയും സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.

മെയ് 31 വരെയാണ് വിമാനങ്ങള്‍ നിര്‍ത്തലാക്കിയത്. നേരത്തെ ആര്‍കിയ, ഇസ്ര എയര്‍, എയര്‍ ഹാഫിയ തുടങ്ങിയ കമ്പനികളും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇസ്രയേലില്‍ ഏകദേശം 40,000ല്‍ അധികം ഇന്ത്യക്കാരാണ് ഉള്ളത്. ഇവരെയെല്ലാം ഈ തീരുമാനം ബാധിക്കും. ഇതോടെ ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഇറങ്ങി അവിടെ നിന്ന് റോഡ് മാര്‍ഗം ഇസ്രയേലിലേക്ക് പോകേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *