ഛണ്ഡിഗഢ്: പഞ്ചാബിലെ ചണ്ഡിഗഡ് സെക്ടര്‍ 37ലെ ബിജെപി ഓഫീസിന് പുറത്ത് സ്ഫോടനം. ഇതോടെ പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടുപേര്‍ ക്രൂഡ് ബോംബ് വലിച്ചെറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. സ്ഫോടനാവശിഷ്ടങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
















Leave a Reply