സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ്. ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ്. ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റാണ്. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്.

കനത്ത വേനല്‍ ചൂടിന്റെ പശ്ചാത്തലത്തിലാണ് വൈദ്യുതി ഉപഭോഗം ഇത്രയും വര്‍ധിക്കുന്നത്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെഗാ വാട്ട് ആയി. പീക്ക് സമയത്ത് (peak hour) വൈദ്യുതി ഉപഭോഗം 5933 മെഗാവാട്ടില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

Leave a Reply

Your email address will not be published. Required fields are marked *