60തോളം സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു, പ്രതിയെ കുറിച്ച് സൂചന, വിഗ്രഹവുമായി കടന്ന പ്രതി വാഗമണ്ണില്‍ പിടിയില്‍

മാവേലിക്കര: വെണ്‍മണി കുതിരവട്ടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പാറചന്ത ജംഗ്ഷനിലുള്ള മണ്ഡപത്തില്‍ നിന്ന് വെള്ളി വിഗ്രഹവും പൂജാസാധനങ്ങളും കവര്‍ന്ന പ്രതിയെ പോലീസ് പിടികൂടി. മാവേലിക്കര തഴക്കര വലിയത്തറയില്‍ പുത്തന്‍വീട്ടില്‍ രാജേഷ് (41) ആണ് അറസ്റ്റിലായത്. ഇടുക്കി വാഗമണ്‍ പശുപ്പാറയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
കഴിഞ്ഞ ഫെബ്രുവരി 25 നാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വിലവരുന്ന വെള്ളിയില്‍ നിര്‍മ്മിച്ച അയ്യപ്പ വിഗ്രഹം, ഓട്ടുവിളക്കുകള്‍, കിണ്ടി എന്നിവയും കാണിക്കവഞ്ചികളില്‍ നിന്ന് 7500 ഓളം രൂപയും പ്രതി കവര്‍ന്നിരുന്നു. സംഭവത്തിന് പിന്നാലെ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *