തിരുവനന്തപുരം: സാധനം വാങ്ങി പണം നല്‍കുന്നതുമായി ബന്ധപ്പട്ടുണ്ടായ തര്‍ക്കത്തില്‍ വയോധികനായ കട ഉടമയെ മര്‍ദിച്ച യുവാക്കള്‍ പിടിയില്‍. പണം നല്‍കാന്‍ ഗൂഗിള്‍ പേ ഇല്ലാത്തതു സംബന്ധിച്ചുള്ള തര്‍ക്കത്തിനൊടുവിലാണ് വയോധികനായ പെട്ടിക്കട ഉടമയെ യുവാക്കള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാത്രി വാഴമുട്ടത്തായിരുന്നു സംഭവം. വാഴമുട്ടം സ്വദേശി വിഷ്ണു(28), സുഹൃത്ത് കൊട്ടാരക്കര എഴുകോണ്‍ സ്വദേശി വൈശാഖ് (25) എന്നിവരാണ് അറസ്റ്റിലായത്. തര്‍ക്കത്തില്‍ കടയും തല്ലിപ്പൊളിച്ചാണ് ഇവര്‍ മടങ്ങിയത്. ലഹരി പദാര്‍ഥങ്ങള്‍ വാങ്ങിയതിനു പണം ഗൂഗിള്‍ പേ ആയി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ആ സൗകര്യം കടയില്‍ ഇല്ലെന്നു പറഞ്ഞതാണ് പ്രകോപനമെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. തുടര്‍ന്നായിരുന്നു ആക്രമണം. വിഷ്ണുവിനെതിരെ തിരുവല്ലം പൊലീസിലും വൈശാഖിനെതിരെ എഴുകോണ്‍ പൊലീസിലും കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വാങ്ങിയത് ലഹരി, ഗൂഗിള്‍ പേ ഇല്ലെന്ന് പറഞ്ഞ് വയോധികനായ കട ഉടമയ്ക്ക് നേരെ അതിക്രമവും, രണ്ട് പേര്‍ അറസ്റ്റില്‍













Leave a Reply