പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. സൗത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ, വടക്കന്തറയിലാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവര്‍ത്തകരാണ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞുവെച്ചത്.
പാലക്കാട് ടൗണ്‍ സൗത്ത് ആയിരുന്നു ഇന്ന് രമേഷ് പിഷാരടിയുടെ പര്യടനം. ബിജെപിയുടെ ശക്തി മേഖലകള്‍ ഉള്‍പ്പെടുന്നതാണ് ഈ മേഖലകള്‍. എതിര്‍ സ്ഥാനാര്‍ഥികളുടെ ഫ്ളക്സോ പോസ്റ്ററോ പോലും അനുവദിക്കാത്ത സ്ഥലങ്ങളാണ് മൂത്താന്തറ, വടക്കന്തറ പോലുള്ള സ്ഥലങ്ങള്‍. 2016ല്‍ ഷാഫി പറമ്പില്‍ മത്സരിക്കുമ്പോഴും സമാന സംഭവം നടന്നിരുന്നു. സ്ത്രീകളായ പ്രവര്‍ത്തകരാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. വോട്ട് ചോദിക്കാന്‍ അനുവദിക്കാത്തതില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി.
പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍















Leave a Reply