പാലക്കാട്: യുഡിഎഫ് വാഗ്ദാനമായ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രയെക്കുറിച്ചുള്ള പ്രചരണാര്‍ത്ഥം പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയും രമേഷ് പിഷാരടിയും കെ സി വേണുഗോപാലും ബസ് യാത്ര നടത്തി. കഴിഞ്ഞ ദിവസം പാലക്കാട് കോട്ടമൈതാനത്ത് നിന്നാണ് ഇരുവരും കെഎസ്ആര്‍ടിസി ബസ് യാത്ര നടത്തിയത്. പദ്ധതി കൂടുതല്‍ പ്രചരിപ്പിക്കാനും ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം മനസിലാക്കാനുമായിരുന്നു ബസ് യാത്ര.
യാത്രക്കാരായ ആളുകള്‍ മുഴുവന്‍ പദ്ധതിയെ വലിയതോതില്‍ സ്വീകരിക്കുമെന്ന നിലയിലുള്ള പ്രതികരണമാണ് നടത്തിയതെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉടന്‍തന്നെ പദ്ധതി നടപ്പാക്കുമെന്നും കെ സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ ആക്കുന്ന പദ്ധതിയാണ് ഇത് എന്നാണ് ഇടതുപക്ഷം പറയുന്നത്. എന്നാല്‍ കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും സ്ത്രീയാത്രക്കാരുടെ ടിക്കറ്റിന് ആനുപാതികമായ തുക സബ്സിഡിയായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുമെന്നും കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.
‘മെയ് 15 മുതല്‍ സൗജന്യ യാത്രയാണ് ട്ടോ’; KSRTCയില്‍ ഇന്ദിര ഗ്യാരണ്ടി പ്രചാരണവുമായി കെ സിയും രമേശ് പിഷാരടിയും















Leave a Reply