സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. 22 കാരറ്റ് 1 ഗ്രാം സ്വര്‍ണത്തിന് ഇന്ന് 13, 835 രൂപയാണ് വിപണി വില. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,10, 680 രൂപയുമാണ്. ഇന്നലെ വൈകീട്ട് സ്വര്‍ണ വില കുറഞ്ഞ് 1,09,240 എന്ന നിരക്കിലെത്തിയിരുന്നു. ഇന്നലത്തെ വിലയില്‍ നിന്ന് 1440 രൂപയുടെ വര്‍ധനവാണ് ഇന്നേക്ക് ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കുറഞ്ഞ വിലയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *