സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച ‘ഗുണ്ട ബിനു’, മിമിക്രി താരം ശരത് ഉണ്ണിത്താന്‍ അന്തരിച്ചു

സോഷ്യല്‍ മീഡിയ റീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരമായ ശരത് ഉണ്ണിത്താന്‍ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയായ ശരത് അമേരിക്കയില്‍വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റീലുകളിലൂടെ ശ്രദ്ധനേടിയ ശരത് ‘ഗുണ്ട ബിനു’ എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ടിരുന്നത്. കൊച്ചിന്‍ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് ശരത്തിന്റെ പിറന്നാളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *