ലഹരി വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യം; ദമ്പതികളുടെ വാടകവീടിന് സഹോദരീ പുത്രന്‍ തീയിട്ടെന്ന് പരാതി

തിരുവനന്തപുരം: കഴക്കൂട്ടം അണ്ടൂര്‍കോണത്ത് പുലര്‍ച്ച വീട് കത്തിയതിന് പിന്നില്‍ ആസൂത്രണമെന്ന് പരാതി. സംഭവത്തില്‍ ഒരാളെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ സഹോദരീ പുത്രനായ ഫൈസല്‍ വീടിന് തീയിട്ടതെന്നാണ് ദമ്പതികളുടെ പരാതി. കണിയാപുരം അന്‍സി മന്‍സിലില്‍ അമീന – ഷാജഹാന്‍ ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്ന വീടാണ് കത്തിയത്.

തീപ്പിടിത്തം ഉണ്ടായ സമയത്ത് വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഉഗ്ര ശബ്ദം കേട്ട് നാട്ടുകാര്‍ പുറത്തേക്ക് നോക്കിയപ്പോഴാണ് വീട് കത്തുന്നത് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *