സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. ഓള്‍ കേരള ബോര്‍ഡ് പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 180 രൂപ ഉയര്‍ന്ന് 13,885 രൂപയായി ഇന്നത്തെ വില. പവന് 1440 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണം (22 കാരറ്റ്) ഇന്ന് 1,11,080 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ വൈകീട്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,640 രൂപയായിരുന്നു. സ്വര്‍ണ്ണവിലയില്‍ തുടര്‍ച്ചയായ മാറ്റങ്ങള്‍ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോര്‍ഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വര്‍ണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും വര്‍ധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെളളിക്ക് 2,550 രൂപയുമാണ് വില വരുന്നത്.

സ്വര്‍ണവിലയില്‍ ഈ ട്രെന്‍ഡ് എത്രകാലം തുടരും
സ്വര്‍ണവിലയില്‍ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോള്‍ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താല്‍ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വര്‍ണത്തെ ആശ്രയിക്കും. എന്നാല്‍ ഇറാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാന്‍ ഹോര്‍മുസ് തുറന്നത് നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കി. നിലവില്‍ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ മാത്രമേ സ്വര്‍ണ്ണവിലയില്‍ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.

Leave a Reply

Your email address will not be published. Required fields are marked *