കണ്ണൂര്‍: പത്തുദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വീണ്ടും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തുന്നതോടെ ധര്‍മ്മടത്തില്‍ തെരഞ്ഞെടുപ്പ് ചൂടും കുതിച്ചുയരും. ഹാട്രിക്ക് വിജയം തേടുന്ന പിണറായി, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെയുള്ള പ്രചരണത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ജില്ലകളിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ഇടവേളയെടുത്താണ് ധര്‍മ്മടത്ത് തിരിച്ചെത്തുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വോട്ട് കൂട്ടി, ജില്ലയിലെ ഉയര്‍ന്ന ഭൂരിപക്ഷങ്ങളിലേക്ക് മണ്ഡലത്തെ കൊണ്ടുവന്നത് പിണറായിയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന റോഡ് ഷോയും കണ്‍വെന്‍ഷനും കഴിഞ്ഞ് മറ്റു മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിന് പോയ പിണറായിക്ക് വേണ്ടി പാര്‍ട്ടിക്കാരാണ് വോട്ട് ചോദിക്കുന്നത്. മുഖ്യമന്ത്രി തന്നെ വോട്ട് ചോദിക്കാന്‍ വീണ്ടും നേരിട്ടെത്തുന്നതോടെ മണ്ഡലത്തിലെ ആവേശവും അലയടിച്ചുയരുമെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം. കഴിഞ്ഞ തവണത്തെക്കാള്‍ വലിയ ഭൂരിപക്ഷം എന്ന് തന്നെയാണ് അണികളുടെ വികാരവും.
തെരഞ്ഞെടുപ്പ് ചൂടില്‍ വീണ്ടും തിളച്ചുമറിയാന്‍ ധര്‍മ്മടം, 10 ദിവസത്തെ ഇടവേളക്ക് ശേഷം മുഖ്യമന്ത്രി നാളെ എത്തും














Leave a Reply