രഞ്ജിത്തിന്റെ അറസ്റ്റ്; ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് രമേഷ് പിഷാരടി

പാലക്കാട്: സംവിധായകന്‍ രഞ്ജിത്തിനെതിരായ യുവനടിയുടെ പീഡന പരാതിയില്‍ പ്രതികരണവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ രമേഷ് പിഷാരടി. പരാതിയില്‍ പൊലീസ് നടപടി എടുത്തിട്ടുണ്ടെന്നും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നും രമേഷ് പിഷാരടി പറഞ്ഞു. നടക്കാന്‍ പാടില്ലാത്ത സംഭവമാണ്. ഇന്റേണല്‍ കമ്മിറ്റിക്ക് ശിക്ഷ നല്‍കാന്‍ കഴിയില്ല. ഒരു ഫസ്റ്റ് എയ്ഡ് എന്ന നിലയില്‍ മാത്രമെ അതിനെ കാണാന്‍ കഴിയൂവെന്നും അതിന് പരിമിതി ഉണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു. ഇന്നലെ രാത്രിയാണ് നടിയുടെ പീഡന പരാതിയില്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. കാരവാനില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവനടിയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *