പാലക്കാട് : ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് പുറത്താക്കിയ കൗണ്‍സിലര്‍ പ്രശോഭ് കോടതിയില്‍. മണ്ണാര്‍ക്കാട് എസ്സി- എസ്ടി പ്രത്യേക കോടതിയിലാണ് പ്രശോഭ് ജാമ്യാപേക്ഷ നല്‍കിയത്. പാലക്കാട്ടെ അഭിഭാഷകന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. താന്‍ നിരപരാധിയാണെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രശോഭ് പറയുന്നത്. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പറയുന്നു. ജാമ്യാപേക്ഷ ഈ മാസം നാലിന് കോടതി പരിഗണിച്ചേക്കും.
ലൈംഗിക പീഡന പരാതി: മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് പുറത്താക്കിയ കൗണ്‍സിലര്‍ പ്രശോഭ് കോടതിയില്‍














Leave a Reply