സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വം കേരളത്തിലെ സ്വര്‍ണ്ണവിലയില്‍ വന്‍ മാറ്റങ്ങള്‍ക്കിടയാക്കുന്നു. തുടര്‍ച്ചയായ വര്‍ദ്ധനവിന് ശേഷം ഇന്നലെ മാത്രം ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1440 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നും ഇതേ നിരക്കില്‍ മാറ്റമില്ലാതെയാണ് വിപണി വ്യാപാരം തുടരുന്നത്. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,10,680 രൂപയായി തുടരുകയാണ്. ഗ്രാമിന് 13,835 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *