മുംബൈയില്‍ ഡെലിവറി വാഹനത്തില്‍ നിന്ന് 27 എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോയി; 22 എണ്ണവും കാലിക്കുറ്റികള്‍

മുംബൈ: മുംബൈയില്‍ ഡെലിവറി വാഹനത്തില്‍ നിന്ന് 27 എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോയത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. വിതരണത്തിനായി പോകുന്ന ടെമ്പോയില്‍ നിന്നാണ് 27 എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് എല്‍പിജി മോഷണം നടന്നത്. മോഷണം പോയതില്‍ 5 ഗ്യാസ് നിറച്ച കുറ്റികളും 22 കാലി കുറ്റികളുമുണ്ടായിരുന്നു.

ഡെലിവറിക്കാരനായ നന്ദകുമാര്‍ രാംരാജിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുംബൈ കാണ്ടിവാലിയിലെ ചാര്‍കോപ്പില്‍ വെച്ചാണ് മോഷണം നടന്നത്. വീടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നാണ് എല്‍പിജി ഗ്യസ് സിലിണ്ടറുകള്‍ മോഷ്ടിച്ചത്. വാഹനത്തിന്റെ ഗ്ലാസ് ഡോര്‍ പൊട്ടിച്ചും പിന്‍ഭാഗത്തെ പൂട്ട് തകര്‍ത്തുമാണ് സിലിണ്ടറുകള്‍ എടുത്തതെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *