ആസാദ് നഗർ: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനം വൻ വിജയമാക്കാൻ ആസാദ് നഗർ ശാഖാ കമ്മിറ്റി തീരുമാനിച്ചു. സമ്മേളന പ്രചാരണാർത്ഥം ആസാദ് നഗറിൽ സംഘടിപ്പിച്ച യുവസംഗമം പ്രമുഖ പ്രഭാഷകൻ എരിയാൽ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ആപ്പു ആസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ. നജീബ്, കെ.എം. ഇർഷാദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വരാനിരിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും യുവജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.
മൊഗ്രാൽപുത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറിമാരായ അൽത്താഫ് ചൗക്കി, ജുനൈദ് കമ്പാർ, മുജീബ് ലിബാസ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ച് സംസാരിച്ചു. ശാഖയിലെ നിരവധി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.














Leave a Reply