‘കാത്തിരിക്കുന്നു ആ പട്ടാഭിഷേകത്തിനായി’; കാസർകോട് വി.ഡി. സതീശനായി ഫ്ലക്സ് ബോർഡ്

കാസർകോട്: കേരള രാഷ്ട്രീയത്തിൽ ചർച്ചയായി കാസർകോട് നഗരത്തിൽ ഉയർന്ന പുതിയ ഫ്ലക്സ് ബോർഡ്. വി.ഡി. സതീശനെ കേരളത്തിന്റെ ‘നിയുക്ത മുഖ്യമന്ത്രി’യായി വിശേഷിപ്പിച്ചുകൊണ്ടാണ് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
വളരെ വൈകാരികമായ വരികളോടെയാണ് ഫ്ലക്സ് തയ്യാറാക്കിയിരിക്കുന്നത്.
“ചിതറിക്കിടന്ന പ്രതീക്ഷകളെ കിനാക്കളാൽ നെയ്തെടുത്ത് തോറ്റു പോയെന്ന് വിലപിച്ച മനുഷ്യരെ സ്വപ്നം കാണാൻ പഠിപ്പിച്ച സമരനായകാ… നിങ്ങളുടെ പട്ടാഭിഷേകത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു…” എന്നാണ് ബോർഡിലെ വരികൾ. ഒപ്പം ‘നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ’ എന്നും ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *