കുമ്പളയിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതമേറ്റു

കുമ്പള: ജില്ലയിൽ കടുത്ത ചൂട് തുടരുന്നതിനിടയിൽ കുമ്പളയിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതമേറ്റു. കുമ്പള സ്റ്റാന്റിലെ ഡ്രൈവറായ നൗഷാദി (27) നാണ് വെയിലത്ത് ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. നൗഷാദിന്റെ ശരീരത്തിൽ പലയിടങ്ങളിലും പൊള്ളലേറ്റ പാടുകളുണ്ട്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ഉടൻ തന്നെ കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *