അന്വേഷണ മികവിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ എസ്.ഐ സുനിൽ എബ്രഹാമിന് ആദരം; ദുബായ് മലബാർ കലാ സാംസ്കാരിക വേദി ചടങ്ങ് സംഘടിപ്പിച്ചു

കുമ്പള: പ്രമാദമായ നിരവധി കേസുകൾ മികവുറ്റ അന്വേഷണത്തിലൂടെ തെളിയിച്ച് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ കാസർകോട് എ.എസ്.പി ഓഫീസിലെ റൈറ്റർ എസ്.ഐ സുനിൽ എബ്രഹാമിനെ ദുബായ് മലബാർ കലാ സാംസ്കാരിക വേദി ആദരിച്ചു.

കുമ്പളയിൽ നടന്ന ചടങ്ങ് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്‌റഫ്‌ കർള സ്വാഗതം ആശംസിച്ചു.

ജീവകാരുണ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് പോലീസ് സേനയുടെ കാരുണ്യമുഖമായ ഖലീഫ ഉദിനൂർ, പ്രദീപ് കുമാർ ചവറ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ, കുമ്പള സബ് ജില്ലാ കായികമേളയിൽ ശ്രദ്ധേയ വിജയം കൈവരിച്ച കായിക അധ്യാപകരായ രാഹുൽ മാസ്റ്റർ, സുബൈർ മാസ്റ്റർ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി അനുമോദനം അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പൃഥ്വിരാജ് ഷെട്ടി, നസീമ കൊടിയമ്മ, അഡ്വ. നാസിഫ, സോയ ലത്തീഫ്, മോഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഫൗസിയ സൈനുദ്ദീൻ, മാഷിദ മുഹമ്മദ്‌, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമീർ മഠത്തിൽ, ജമാൽ ബെള്ളൂർ, ഹമീദ് കോയിപ്പടി, ഫസൽ പേരാൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരായ മജീദ് തെരുവത്ത്, രവി മുല്ലച്ചേരി, ലോകനാഥ് ഷെട്ടി, അർജുൻ തയലങ്ങാടി, ഫാറൂഖ് ശിറിയ, റഫീഖ് ഐ.എം.ആർ, മുന്ന ജസീർ, മധുർ തുടങ്ങിയവർ ആശംസകൾ നേർന്നു. മുഹമ്മദ് കുഞ്ഞി കുമ്പോൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *