പാലക്കാട്: പൊലീസുകാര്‍ക്കെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ 50 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പാലക്കാട് പൊലീസുകാര്‍ക്കെതിരെ കൊലവിളി ഭീഷണി മുഴക്കിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് വിപിന്‍, പ്രവര്‍ത്തകരായ മുഹമ്മദ് ശാദുലി, അഭിഷേക്, അഫ്സല് തുടങ്ങിയവര്‍ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
പാലക്കാട് നോര്‍ത്ത് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കഴിഞ്ഞദിവസമാണ് പാലക്കാട് നഗരത്തില്‍ എസ്എഫ്ഐ നേതാക്കള്‍ പൊലീസുകാരുടെ പേരും വിലാസവും പറഞ്ഞ് കൊലവിളി നടത്തിയത്.
പാലക്കാട് നിയുക്ത എംഎല്‍എ രമേഷ് പിഷാരടിയുടെ വിജയാഹ്ലാദത്തിനിടെ ഉണ്ടായ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷത്തില്‍ സിപിഐഎം പാര്‍ട്ടി ഓഫീസില്‍ കയറി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയിരുന്നു. ഇതിനെതിരെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയത്. പൊലീസ് ലാത്തിയടിയില്‍ എസ്എഫ്ഐ പാലക്കാട് ഏരിയാ സെക്രട്ടറി നിഖിലിന് പരിക്കേറ്റു.
















Leave a Reply