തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ ഭരണ – പ്രതിപക്ഷാംഗങ്ങള്‍ ഒറ്റക്കെട്ടായി നിയമസഭയില്‍ പാസാക്കി. മുന്‍ എംഎല്‍എമാരുടെ പെന്‍ഷനും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് 2018ലാണ് ശമ്പള വര്‍ധന നടപ്പാക്കിയതെന്നും ജീവിതച്ചെലവു കൂടിയ സാഹചര്യത്തില്‍ അംഗങ്ങള്‍ ബുദ്ധിമുട്ട് പങ്കുവച്ചിരുന്നുവെന്നും തര്‍ക്കങ്ങളില്ലാതെ ബില്‍ പാസാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ട് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എംഎല്‍എമാരുടെ പ്രതിമാസ ആനുകൂല്യങ്ങള്‍ 70000 രൂപയില്‍നിന്ന് 98000 മാകും.
എംഎല്‍എമാരുടെ ആനുകൂല്യം 70,000 ല്‍ നിന്ന് 98,000 രൂപയാകും
സ്ഥിരബത്ത- 4000 (2000)
മണ്ഡലം അലവന്‍സ് – 35,000 (25,000)
ഇന്‍ഫര്‍മേഷന്‍ ബത്ത- 5000 (4000)
മറ്റു ചെലവുകള്‍ -13000 (8000)
ടെലിഫോണ്‍ അലവന്‍സ് – 11,000 (മാറ്റമില്ല)
യാത്രാബത്ത- 30,000 (20,000)
വിമാന യാത്ര വാര്‍ഷിക അലവന്‍സ്- 75,000 ( 5 0,000)
മൈലേജ് അലവന്‍സ് / കിലോമീറ്റര്‍- 15/ KM (10/ km )
ആകസ്മിക ചെലവുകള്‍ കിലോമീറ്റര്‍- 2/ km (1 / km )
ദിന ബത്ത സംസ്ഥാനത്ത് – 1500 (1000)
സംസ്ഥാനത്തിന് പുറത്ത്- 1800 (1200)
ആക്സിഡന്റ് ഇന്‍ഷുറന്‍സ് – 25 ലക്ഷം (20 ലക്ഷം)
ഇതിനു പുറമേ പലിശരഹിത വാഹനവായ്പ 10 ലക്ഷത്തില്‍നിന്നു 15 ലക്ഷമായും ഭവനവായ്പ കുറഞ്ഞ പലിശയ്ക്ക് 20 ലക്ഷത്തില്‍നിന്ന് 25 ലക്ഷമായും വര്‍ധിപ്പിച്ചു.
മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ ആനുകൂല്യം 1.08 ലക്ഷത്തില്‍നിന്ന് ക്ഷാമബത്ത ഉള്‍പ്പെടെ 1.33 ലക്ഷമാക്കും.
അടിസ്ഥാന ശമ്പളം- 3000 (2000)
മണ്ഡലം ബത്ത- 45,000 (40,000)
കണ്‍വേയന്‍സ് അലവന്‍സ് -25,000 (17, 000)
റോഡ് മാര്‍ഗം യാത്രാബത്ത – കി.മീ 20 രൂപ (കി.മി 15)
ദിന ബത്ത സംസ്ഥാനത്ത് – 2000 (1000)
ആകസ്മിക ചെലവുകള്‍ കിലോമീറ്റര്‍- 3/ km (2 / km )
മുന്‍ എംഎല്‍മാരുടെ പെന്‍ഷന്‍ വര്‍ധന
മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ 8000 ല്‍നിന്ന് 10,000 രൂപയാക്കി. രണ്ടുകൊല്ലം എംഎല്‍എമാരായിരുന്ന വര്‍ക്ക് പ്രതിമാസം 10000 രൂപ പെന്‍ഷന്‍ ലഭിക്കും (നേരത്തെ 8000 ആയിരുന്നു ). മൂന്നുവര്‍ഷം എംഎല്‍എമാര്‍ ആയിരുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപ പെന്‍ഷന്‍ നേരത്തെ 12000 ആയിരുന്നു. നാലുവര്‍ഷം എംഎല്‍എമാരായിരുന്ന വര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ 20,000 (16,000). അഞ്ചുവര്‍ഷം എംഎല്‍എമാര്‍ ആയിരുന്നവര്‍ക്ക് 25,000 രൂപ പ്രതിമാസ പെന്‍ഷന്‍ (നേരത്തെ 20,000). അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ എംഎല്‍എമാരായിരുന്നവര്‍ക്ക് കൂടുതലുള്ള ഓരോ വര്‍ഷവും പ്രതിമാസം 1500 അധിക പെന്‍ഷന്‍. 70 വയസ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 4000 രൂപയും 80 വയസ് കഴിയുമ്പോള്‍ 5000 രൂപയും അധികമായി നല്‍കും. പരമാവധി ലഭിക്കാവുന്ന പെന്‍ഷന്‍ 60000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.













Leave a Reply