തളങ്കര സൈനുൽ ആബിദീൻ കേസ്: വിധി നാളെ

കാസർകോട്: തളങ്കര സ്വദേശി സൈനുൽ ആബിദീൻ മരണപ്പെട്ട കേസിൽ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്‌ജി അജിന്ത്യ രാജ് ഉണ്ണി നാളെ വിധി പറയും. വിധി പ്രസ്താവിക്കുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി കോടതി പരിസരത്തും നഗരത്തിലും പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

2014 ഡിസംബർ 22-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാസർകോട് എം ജി റോഡിൽ പിതാവിന്റെ ഉടമസ്ഥതയിലുള്ള കടയിലായിരുന്ന സൈനുൽ ആബിദീന് (24) നേരെ ആക്രമണമുണ്ടാകുകയായിരുന്നു. തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. വ്യക്തിപരമായ തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.

ഉദയൻ, പ്രശാന്ത്, മഹേഷ്, അനിൽകുമാർ ഉൾപ്പെടെ 21 പേരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ എട്ടാം പ്രതിയായിരുന്ന ജ്യോതിഷ് വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു. മറ്റൊരു പ്രതിയായ മഹേഷ് നിലവിൽ കസ്റ്റഡിയിലാണ്.

പോലീസ് സംഘം അന്വേഷണം പൂർത്തിയാക്കി അന്നത്തെ സി.ഐ. പി.കെ. സുധാകരനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. നാളെ കേസിൽ വിധി വരുന്ന സാഹചര്യത്തിൽ നഗരത്തിൽ സാധാരണ നിലയിലുള്ള പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *