കുമ്പളയിൽ പുഴമണൽ കടത്ത്: ടിപ്പർ ലോറി ഉടമ അറസ്റ്റിൽ; കോടതി റിമാൻഡ് ചെയ്തു

കാസർകോട്: കുമ്പള ആരിക്കാടിയിൽ പുഴമണൽ കടത്തുന്നതിനിടെ ടിപ്പർ ലോറി പിടികൂടിയ സംഭവത്തിൽ വാഹനത്തിൻ്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടി കാർളെ ഹൗസിലെ റഷീദ് മുഹമ്മദ് എന്ന കാർളെ റഷീദി (51) നെയാണ് കുമ്പള പോലീസ് പിടികൂടിയത്.
കുമ്പള എസ്.ഐമാരായ സി. സനിത്, അനന്തകൃഷ്ണൻ ആർ. മേനോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഏപ്രിൽ 25-ന് പുലർച്ചെ 5.45-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷിറിയ പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി പോലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. പുഴയിൽ നിന്ന് മണൽ മോഷ്ടിച്ച് കടത്തിയതിനാണ് വാഹന ഉടമയ്‌ക്കെതിരെ നടപടിയെടുത്തത്.
മേഖലയിൽ അനധികൃത മണൽ കടത്തിനെതിരെ പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *