കോട്ടയം: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജാണ് (23) മരിച്ച മലയാളി. പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിലെ (എൽപിയു) രണ്ടാം വർഷ എംബിഎ വിദ്യാർഥിനിയാണ് ജോസ്‌ന.
മണാലിയിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബംഗയിലെ മജാരി ഗ്രാമത്തിന് സമീപം ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ബസിലുണ്ടായിരുന്ന ഏതാനും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രാദേശിക ഭരണകൂടവും മലയാളി കൂട്ടായ്മകളും ചേർന്ന് തുടർനടപടികൾ ഏകോപിപ്പിച്ചു വരുന്നു.
















Leave a Reply