ദേശീയ പവർലിഫ്റ്റിംഗിലേക്ക് യോഗ്യത നേടി കാസർകോട് പോലീസിന്റെ കരുത്തൻ; ആർ. ഷിജിത്തിന് സംസ്ഥാന തലത്തിൽ സ്വർണ്ണം

കാസർകോട്: സംസ്ഥാനതല പോലീസ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് കാസർകോട് ജില്ലാ പോലീസിന്റെ അഭിമാന താരം ആർ. ഷിജിത്ത് സ്വർണ്ണം നേടി. 74 കിലോ ഗ്രാം വിഭാഗത്തിലാണ് ഷിജിത്ത് ഈ ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്.
സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയതോടെ ദേശീയ തലത്തിലുള്ള മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും ഷിജിത്ത് സ്വന്തമാക്കി. കാസർകോട് പോലീസ് സേനയ്ക്കാകെയും ജില്ലയ്ക്കും വലിയ അഭിമാനമാണ് ഷിജിത്ത് ഈ വിജയത്തിലൂടെ സമ്മാനിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ദേശീയ മത്സരത്തിലും ഷിജിത്ത് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ പോലീസ്. സഹപ്രവർത്തകരും കായിക പ്രേമികളും അദ്ദേഹത്തിന് ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *